KSDLIVENEWS

Real news for everyone

ലോറി റോഡിൽ കുടുങ്ങി: പള്ളിക്കര റെയിൽവേ ഗേറ്റിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്

SHARE THIS ON

നീലേശ്വരം : ഒരുവശത്ത് പണി പൂർത്തിയാകാതെ കിടക്കുന്ന പള്ളിക്കര മേൽപ്പാലം. പണി പാതിവഴിയിലായതിനാൽ നിർമാണ സൈറ്റിൽ ചെളിക്കുഴികൾ. ഇതിനിടെ ചൊവ്വാഴ്ച രാത്രി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറി മേൽപ്പാലത്തിന് സമീപം തകരാറിലായതോടെ യാത്രക്കാർ വെട്ടിലിലായി.


പള്ളിക്കര ഗേറ്റിന്റെ രണ്ടുഭാഗത്തും കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങളുടെ നിരയായിരുന്നു ബുധനാഴ്ച രാവിലെമുതൽ. പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ച് ഒരുഭാഗത്തുകൂടി കടത്തിവിട്ടതോടെയാണ് അൽപം ആശ്വാസമായത്. വൈകീട്ടോടെയാണ് ലോറി മാറ്റി ഗതാഗത് പുനഃസ്ഥാപിച്ചത്.


മംഗളൂരു, പരിയാരം ആസ്പത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളേയും കൊണ്ടുപോകുന്ന ആംബുലൻസും എയർപോർട്ട് ഉൾപ്പെടെയുള്ള ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരും സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥരും വിവിധ പരീക്ഷകൾക്ക് പോകാനിറങ്ങിയവരുമെല്ലാം ഗതാഗതക്കുരുക്കിൽ വലഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!