KSDLIVENEWS

Real news for everyone

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: ഇടപാടുകാർ സമരവുമായി വീണ്ടും രംഗത്ത്

SHARE THIS ON

ചെറുവത്തൂർ : ഫാഷൻ ഗോൾഡ് നിക്ഷേപകർ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സമരവുമായി രംഗത്തിറങ്ങി. മാനേജിങ് ഡയരക്ടർ ചന്തേരയിലെ ടി.കെ.പൂക്കോയ തങ്ങൾ, ചെയർമാൻ മുൻ എം.എൽ.എ. എടച്ചാക്കൈയിലെ എം.സി.ഖമറുദ്ദീൻ എന്നിവരുടെ വീടുകളിലേക്ക് നിക്ഷേപകർ ബുധനാഴ്ച മാർച്ച് നടത്തി.


നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും ഫാഷൻ ഗോൾഡിലെ മുഴുവൻ ഡയരക്ടർമാർക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ടുമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇരുവരുടെയും വീടുകളിലേക്ക് മാർച്ച് നടത്തിയത്. ചന്തേര പോലീസ് ടി.കെ.പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീടിന് മുമ്പിലും എം.സി.ഖമറുദ്ദിന്റെ എടച്ചാക്കൈയിലെ വീടിന്റെ മുമ്പിലും പ്രതിഷേധക്കാരെ തടഞ്ഞു. ഇരുവരും 26-ന് നിക്ഷേപകരുടെ പ്രതിനിധികളുമായി ചർച്ച നടത്താമെന്ന ധാരണയിൽ പ്രതിഷേധക്കാർ പിരിഞ്ഞുപോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!