KSDLIVENEWS

Real news for everyone

ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ BJP മാറ്റിവച്ചത് 800 കോടി; ഓരോ MLAയ്ക്കും വില 20 കോടി; കെജ്‌രിവാള്‍

SHARE THIS ON

ന്യൂഡൽഹി: ഡൽഹി സർക്കാരിനെ താഴെ ഇറക്കാൻ ബി.ജെ.പി. 800 കോടി മാറ്റിവെച്ചിരിക്കുന്നു എന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 40 എം.എൽ.എമാർക്ക് 20 കോടി വീതം നൽകി വിലയ്ക്ക് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം എന്നും കെജ്‌രിവാള്‍ ആരോപിച്ചു.


“ഡൽഹി സർക്കാരിനെ വീഴ്ത്താൻ അവർ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എൽ.എമാർക്കും 20 കോടിയാണ് വില. രാജ്യം തീർച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം. സർക്കാർ സ്ഥിരപ്പെട്ടതാണ്. ഡൽഹിയിലെ നല്ല പ്രവർത്തനങ്ങൾ തുടരും.” കെജ്‌രിവാള്‍ ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!