KSDLIVENEWS

Real news for everyone

നഗുലാം നബി ആസാദിന്റെ ഡിഎന്‍എ ‘മോദി’ഫൈ’ ചെയ്യപ്പെട്ടു,പാര്‍ട്ടിയെ ഒറ്റുകൊടുത്തു; കുറ്റപ്പെടുത്തലുമായി

SHARE THIS ON

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്. ആസാദ് പാര്‍ട്ടിയെ ഒറ്റുകൊടുത്തുവെന്നും അദ്ദേഹത്തിന്റെ ഡിഎന്‍എ ‘മോഡി-ഫൈ’ (പരിഷ്‌കരിക്കപ്പെട്ടു) ചെയ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് വാക്താവ് ജയ്റാം രമേശ് ആരോപിച്ചു. ‘കോണ്‍ഗ്രസ് നേതൃത്വം വലിയ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വ്യക്തി തന്റെ നികൃഷ്ടമായ വ്യക്തിപരമായ ആക്രമണങ്ങളാല്‍ പാര്‍ട്ടിയെ ഒറ്റിക്കൊടുത്തു, അത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. ജിഎന്‍എ(ഗുലാം നബി ആസാദ്) യുടെ ഡിഎന്‍എ മോഡി-ഫൈ ചെയ്യപ്പെട്ടു’ ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. Ads by ADVERTISEMENT Ads by ആസാദിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനും ജയ്‌റാം രമേശും മാധ്യമങ്ങളെ കണ്ടിരുന്നു. ആസാദിന്റെ നടപടി വിഷമകരമാണ്. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പാര്‍ട്ടി വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അനുചിതമാണെന്ന് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജിക്ക് പിന്നാലെ ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പിന്നാലെ ജമ്മുകശ്മീരിലെ അദ്ദേഹത്തിന്റെ അനുയായികളും രാജി കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്. നേരത്തെ ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് മണിക്കൂറുകള്‍ക്കം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണ് ഈ പദവിയിലേക്ക് നിയോഗിച്ചതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!