KSDLIVENEWS

Real news for everyone

കാണിച്ചു തരാം; മണ്ഡലം പ്രസിഡന്റിനെ തെറിവിളിച്ച്‌ ഇടുക്കി ഡിസിസി പ്രസിഡന്റ്

SHARE THIS ON

തൊടുപുഴ: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷവും ഭീഷണിയും. തൊടുപുഴ ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനെതിരെയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു ഭീഷണിപ്പെടുത്തിയതും തെറിവിളിച്ചതും. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെകക്രട്ടറി കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ മണ്ഡലം സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചതാണ് കാരണം.

ബ്ലോക്ക് പ്രസിഡന്റിനെ ഫോണിലൂടെയാണ് ഡിസിസി പ്രസിഡന്റ് അസഭ്യം വിളിച്ചത്. അസഭ്യം വിളിച്ച ഡിസിസി പ്രസിഡന്റ് സി പി മാത്യു ബ്ലോക്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാണിച്ചുതരാമെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ ഭീഷണി.

ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കാനാണ് മണ്ഡലം പ്രസിഡന്റിന്റെ തീരുമാനം. സിപി മാത്യവിന്റെ ചില പരാമര്‍ശങ്ങള്‍ നേരത്തെയും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!