KSDLIVENEWS

Real news for everyone

അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ ‘വി സി വേണുഗോലാപന്‍ജീ’ ആയിരിക്കും; പരിഹസിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ

SHARE THIS ON

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതില്‍ പരിഹാസവുമായി നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍. അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് വി സി വേണുഗോപാലന്‍ജീയായിരിക്കുമെന്നും അതാണ് ഷായുമായുള്ള കരാറെന്നും ആരുടെയും യഥാര്‍ഥ പേരെടുത്ത് പറയാതെ അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു. ഇതൊക്കെ കണ്ട്‌ ഉള്ളില്‍ പൊട്ടിക്കരയുന്ന ലീഗുകാര്‍ അന്നും അയ്യോ..ദേ ലാസ്റ്റ്‌ ബസ്‌ പോണേന്ന് പറഞ്ഞ് ഉറക്കെ നിലവിളിക്കുമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മുന്‍‌ എംഎല്‍എ വിടി ബല്‍റാമിനെതിരെയും അന്‍വര്‍ രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ “വി.സി.വേണുഗോലാപന്‍ജീ” തന്നെയായിരിക്കും.അതാണ്
ഷായുമായുള്ള കരാര്‍.!!
ഇതൊക്കെ കണ്ട്‌ ഉള്ളില്‍ പൊട്ടിക്കരയുന്ന ലീഗുകാര്‍ അന്നും ഉറക്കെ നിലവിളിക്കും..
“അയ്യോ..ദേ ലാസ്റ്റ്‌ ബസ്‌ പോണേന്ന്”..

‘വിക്കറ്റ്‌ എണ്ണുന്ന കൂട്ടുകാരന്‍ ഉണ്ടായിരുന്നു, എവിടെയാണോ എന്തോ’; ട്രോളുമായി പി വി അന്‍വര്‍

നിലമ്ബൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ട്രോളുമായി നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍. കഴിഞ്ഞ സഭയില്‍ വിക്കറ്റ്‌ എണ്ണുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു തനിക്കെന്നും എവിടെയാണോ എന്തോ എന്നുമാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിക്കറ്റ് വിളിക്കുന്ന അമ്ബയറുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ വിക്കറ്റ്‌ എണ്ണി എണ്ണി പാവത്തിന്‍റെ നടുവൊടിയുന്നുണ്ടെന്നും പി വി അന്‍വര്‍ പരിഹസിച്ചു. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!