KSDLIVENEWS

Real news for everyone

തെരുവുനായ ശല്യം: അംഗീകാരം കിട്ടിയാലുടൻ എബിസി പദ്ധതി നടപ്പാക്കും: ജില്ലാ പഞ്ചായത്ത് യോഗം

SHARE THIS ON

കാസർകോട്∙ തെരുവുനായ ശല്യത്തിനെതിരെയുള്ള എബിസി പദ്ധതിക്ക് സംസ്ഥാന സർക്കാരിൽ നിന്ന് അംഗീകാരം കിട്ടിയാലുടൻ നടപ്പിലാക്കാനും പഞ്ചായത്തുകൾ ചുമതല ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതിയിൽ സഹകരിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. തെരുവുനായ്ക്കൾക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ പാർപ്പിടം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക് അടിസ്ഥാനത്തിൽ ആലോചനായോഗം ചേരും.

ജില്ലയിൽ ആരോഗ്യമേഖലയിൽ (അലോപ്പതി, ആയുർവേദം, ഹോമിയോ) മരുന്നുകൾ ലഭ്യമാക്കും. അറ്റകുറ്റപ്പണികൾ ആവശ്യമായ മേഖലകളിൽ ത്വരിതഗതിയിൽ ആരംഭിക്കും. റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് എസ്റ്റിമേറ്റ് എത്രയും വേഗം നൽകാൻ ആവശ്യമായ നടപടികളെടുക്കും. വാർഷിക പദ്ധതി പ്രവർത്തനങ്ങൾ സെപ്റ്റംബർ 15ഓടെ ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം നിർദേശം നൽകി. ജില്ലാ പഞ്ചായത്തിന്റെ അംഗീകരിച്ച വാർഷിക പദ്ധതികളുടെ പ്രവർത്തനങ്ങൾ അടുത്ത മാസം തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!