അപകട ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു; ഗുരുതരമായി പരിക്കേറ്റത് ദമ്പതികള്‍ക്ക്

നീലേശ്വരം: രാജാറോഡിൽ നടന്ന വാഹനാപകടത്തിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. രാജാറോഡിൽ ഹെഡ് പോസ്റ്റോഫീസിന് സമീപം റെയിൽവേ മേൽപാലം ആരംഭിക്കുന്നിടത്തുണ്ടായ അപകട ദൃശ്യമാണ് പ്രചരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത് കല്ലൂരാവിയിലെ ദമ്പതികൾക്കാണെന്ന് വ്യക്തമായി.
കല്ലൂരാവി പുതിയകണ്ടത്തെ സികെ റാശിദ് (42), ഭാര്യ സീനത് (38) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും മംഗ്ളൂറിലെ തേജസ്വിനി ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റാശിദും ഭാര്യയും സഞ്ചരിച്ച കെഎൽ 60 ടി 5380 നമ്പർ സ്കൂടറിൽ പിന്നിൽ നിന്നും വന്ന കെഎൽ 86 എ 2494 നമ്പർ കാർ ഇടിക്കുകയായിരുന്നു. കല്ലൂരാവി പുതിയകണ്ടത്തെ സികെ റാശിദ് (42), ഭാര്യ സീനത് (38) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും മംഗ്ളൂറിലെ തേജസ്വിനി ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റാശിദും ഭാര്യയും സഞ്ചരിച്ച കെഎൽ 60 ടി 5380 നമ്പർ സ്കൂടറിൽ പിന്നിൽ നിന്നും വന്ന കെഎൽ 86 എ 2494 നമ്പർ കാർ ഇടിക്കുകയായിരുന്നു. മേൽപാലം ഇറങ്ങിവരികയായിരുന്ന സ്കൂടറിൽ അതേദിശയിൽനിന്നുതന്നെ അമിതവേഗതയിലും അശ്രദ്ധയിലും വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടറിൽ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ചികിത്സയിലുള്ള ഇരുവരും അപകടനില തരണം ചെയ്തു. സംഭവത്തിൽ കാർ ഓടിച്ച ആൾക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

