KSDLIVENEWS

Real news for everyone

ഒരാള്‍ക്ക് 40000 രൂപയ്ക്ക് മുകളില്‍ വരെ, റോക്കറ്റ് പോലെ കുതിച്ച്‌ വിമാനടിക്കറ്റ് നിരക്ക്, പ്രവാസികള്‍ക്ക് തിരിച്ചടി

SHARE THIS ON

അബുദാബി : കുതിച്ചുയര്‍ന്ന് വിമാനടിക്കറ്റ് നിരക്ക് തിരിച്ചടിയായത് ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന പ്രവാസികള്‍ക്ക്. ഗള്‍ഫില്‍ സ്കൂളുകള്‍ തുറന്നതോടെ തിരികെ മടങ്ങുന്ന പ്രവാസി കുടുംബങ്ങളെയാണ് ടിക്കറ്റ് നിരക്കിലെ വര്‍ദ്ധന ആശങ്കയിലാക്കിയത്. വേനല്‍ അവധിക്ക് സ്കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഒരാള്‍ക്ക് 40000 രൂപയ്ക്ക് മുകളിലാണ് യു.എ.ഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് ദുബായിലേക്ക് മടങ്ങുന്നതിന് 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം വരെയാകും. അബുദാബിയിലേക്ക് 5000 രൂപ മുതല്‍ 10000 രൂപ വരെ നിരക്ക് വര്‍ദ്ധിക്കും.

നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യു.എ.ഇയിലേക്ക് മടങ്ങുന്നതിന് കണക്ഷന്‍ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നവര്‍ക്കും നിരക്ക് വര്‍ദ്ധന തിരിച്ചടിയായി. കുവൈറ്റിലേക്ക് 52000 രൂപയും ഖത്തര്‍, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഒരാള്‍ക്ക് 35000 രൂപയും ബഹ്റൈനിലേക്ക് ഒരാള്‍ക്ക് 44000 രൂപയ്ക്ക് മുകളിലുമാകും നിരക്ക്, റിയാദിലേക്ക് 50000 രൂപയാണ് നിരക്ക്. സെപ്തംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!