KSDLIVENEWS

Real news for everyone

കേരള -കര്‍ണാടക അതിര്‍ത്തിയില്‍ എക്സൈസ് സംഘങ്ങള്‍ ലഹരി കടത്താതിരിക്കാന്‍ ജാഗ്രത

SHARE THIS ON

ഇരിട്ടി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കേരളാ, കര്‍ണ്ണാടകാ അതിര്‍ത്തിയില്‍ കൂട്ടുപുഴ പാലത്തിന് സമീപം ഇരു സംസ്ഥാനങ്ങളുടെയും എക്‌സൈസ് സംഘങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത വാഹന പരിശോധന നടത്തി. കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും എം ഡി എം എ പോലുള്ള മയക്ക് മരുന്നുകളും കടത്തുന്നത് തടയുവാനും കര്‍ണ്ണാടകത്തിലേക്ക് ലഹരി വസ്തുക്കള്‍ കൊണ്ട് പോകുന്നത് തടയുവാനുമായിട്ടായിരുന്നു പരിശോധന.

ഇരു ഭാഗങ്ങളിലേക്കും പോവുകയും വരികയും ചെയ്യുന്ന ചെറുതും വലുതുമായ മുഴുവന്‍ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ പി. പി.ജനാര്‍ദ്ദനന്‍, സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ബിജില്‍ കുമാര്‍, ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ പരിശോധിച്ചു. വീരാജ് പോട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് എം. എന്‍. നടരാജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ മോഹന്‍ കുമാര്‍, എച്ച്‌. സി. ചന്ദ്രു എന്നിവരുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടക എക്‌സൈസ് സംഘം കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്ന വാഹനങ്ങളെയും അതിര്‍ത്തിയില്‍ പരിശോധിച്ചു.

ഓണ ലഹരി കൂട്ടാന്‍ സിന്തറ്റിക് മരുന്നുകളും
കര്‍ണ്ണാടകത്തില്‍ നിന്നും മാക്കൂട്ടം അതിര്‍ത്തി വഴി ബൈക്കുകളിലടക്കം കടത്തി കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ്, എല്‍ എസ് ഡി സ്റ്റാമ്ബുകള്‍, വിവിധ മയക്കു ഗുളികകള്‍ തുടങ്ങിയ കടത്താനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് എക്സൈസ് വിഭാഗങ്ങള്‍ ജാഗ്രത പാലിക്കുന്നത്. അതിര്‍ത്തിയില്‍ നിരവധി തവണ സിന്തറ്റിക് മയക്കുമരുന്ന് എക്‌സൈസ് സംഘങ്ങളും പോലീസും പിടികൂടിയിരുന്നു. എക്സൈസിന് പുറമെ പൊലീസും ഇവിടെ പരിശോധന കടുപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!