വിവാഹിതരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് തടയാനാകില്ല; ഹര്‍ജിക്കാരിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്

ന്യൂഡല്‍ഹി: സ്പെഷല്‍ മാര്യേജ് ആക്‌ട് അനുസരിച്ച് വിവാഹത്തിന് അപേക്ഷിച്ചവരുടെ പേരും മറ്റു വിവരങ്ങളും പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി മലയാളിയായ ആതിര എസ്. മേനോന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിലും പൊതുവിടങ്ങളിലും പരസ്യപ്പെടുത്തുന്നതിന് എതിരേയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് മിശ്ര വിവാഹിതരെ ദോഷമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഹര്‍ജിക്കാരി നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടാത്ത സാഹചര്യത്തില്‍ നിയമത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

