KSDLIVENEWS

Real news for everyone

” അടിപിടി പൂരം ” ; അമേരിക്കയിൽ സ്ഥാനാർഥി സംവാദം ഇന്ന് നടക്കും

SHARE THIS ON

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം ഇന്ന്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം. ഒരു മാസവും വിരലിലെണ്ണാവുന്ന ദിവസങ്ങളും മാത്രമേ ഇനി യു.എസ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളു. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുമ്ബുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം.പ്രചാരണ രംഗത്ത് കോവിഡ് മഹാമാരി കാരണം പല മാറ്റങ്ങളുമുണ്ടായെങ്കിലും സംവാദത്തിന് മാറ്റമില്ല. കക്ഷി രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത നിഷ്പക്ഷരായ വോട്ടര്‍മാര്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് ആരാകണമെന്ന് തീരുമാനമെടുക്കുന്നത് സംവാദത്തെ അടിസ്ഥാനമാക്കിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!