KSDLIVENEWS

Real news for everyone

കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രി കാല പോസ്റ്റ് മോർട്ടത്തിന് അനുമതി ; മന്ത്രി വീണ ജോർജ്

SHARE THIS ON

കാസർകോട് : ജനറൽ ആസ്പത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം പ്രയോജനപ്പെടുത്തി രാത്രികാല പോസ്റ്റ്‌മോർട്ടം നടത്തുന്നതിന്‌ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരു ഫൊറൻസിക് സർജന്റെ സേവനം അധികമായി ലഭ്യമാക്കാൻ കഴിയുമോ എന്ന കാര്യം സർക്കാർ പരിശോധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. രാത്രികാല മൃതദേഹപരിശോധന വേണമെന്നത് ജനങ്ങളുടെ ഒരു ആവശ്യമായിട്ടാണ് സർക്കാർ കാണുന്നതെന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാലും നാല് മണി കഴിഞ്ഞാൽ മൃതദേഹപരിശോധന നടത്താൻ കഴിയില്ല എന്ന രീതി മാറേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!