KSDLIVENEWS

Real news for everyone

ശമ്പളം വേണം; കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുംബവുമായെത്തി കണ്ടക്ടര്‍മാരുടെ സമരം

SHARE THIS ON

കോട്ടയം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ കുടുംബത്തോടൊപ്പം ഡിപ്പോയ്ക്ക് മുന്നിലെത്തി സമരം ചെയ്തു. കൈക്കുഞ്ഞുമായി എത്തിയായിരുന്നു സമരം.

കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ മാങ്ങാനം സ്വദേശി വൈശാഖ്, വൈശാഖിന്റെ ഭാര്യ രേഖ, അവരുടെ മൂന്ന് വയസ്സുള്ള കുഞ്ഞ്, അതിരംപുഴ സ്വദേശിയായ അമോല്‍, അവരുടെ കൈക്കുഞ്ഞ് എന്നിവരാണ് സമരത്തിലുണ്ടായിരുന്നത്.

ജോലിചെയ്ത കൂലി കിട്ടാന്‍ വേണ്ടി മാത്രമാണ് സമരമെന്നും കുടുംബം നോക്കാന്‍ മറ്റുവഴിയില്ലെന്നും കണ്ടക്ടര്‍മാര്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം കിട്ടിയിട്ടില്ല. ബോണസോ മറ്റ് അലവന്‍സോ ഒന്നും ചോദിക്കുന്നില്ലെന്നും ജോലി ചെയ്ത കൂലി മാത്രമാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു.

ബാങ്ക് ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം ശമ്പളത്തെ ആശ്രയിച്ചാണ്. ശമ്പളത്തിന്‍റെ പേരില്‍ ഞങ്ങള്‍ വിട്ടുവീഴ്ച നടത്തുകയാണ്. ഞങ്ങളോട് ആരും വിട്ടുവീഴ്ച ചെയ്യുന്നില്ല. മറ്റു മാർഗം എന്താണെന്നും ഇവർ ചോദിക്കുന്നു. കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി നേരിട്ട് സംസാരിക്കാമെന്ന ഡി.ടി.ഒയുടെ ഉറപ്പില്‍ ഇവര്‍ താല്‍ക്കാലികമായി സമരം നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!