KSDLIVENEWS

Real news for everyone

Big Breaking News
യു പിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19കാരി മരിച്ചു

SHARE THIS ON

ലഖ്‌നോ | ഉത്തര്‍പ്രദേശില്‍ നാലംഗ സംഘം ചേര്‍ന്ന് ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 19കാരി ചികിത്സയിലിരിക്കെമരിച്ചു. ഈമാസം 14ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്റാസില്‍വെച്ച് പീഡിനത്തിന് ഇരയായ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു.
യുവതിയെ പീഡിപ്പിച്ച നാല് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. നട്ടെല്ലിനും കഴുത്തിനും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസിന് നല്‍കിയ മൊഴി ഇപ്രകാരമാണ്. അമ്മയും സഹോദരിയും മൂത്ത ചേട്ടനും കൂടി പുല്ലുവെട്ടാനായി പോയതായിരുന്നു. ചേട്ടന്‍ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. ബാജ്‌റ വിളകള്‍ക്ക് സമീപമായിരുന്നു പുല്ലുവെട്ടിയിരുന്നത്. അമ്മ സ്ഥലത്ത് നിന്ന് ഒന്നു മാറിയപ്പോള്‍ നാല് അഞ്ചു പേര്‍ പുറകില്‍ കൂടി എത്തി സഹോദരിയുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കേസില്‍ പോലീസ് ഇടപെടാന്‍ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ആദ്യം ഒരാളെ അറസ്റ്റു ചെയ്തെന്നും അയാളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗം തന്നെ മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്തെന്നും പോലീസ് പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ പോലീസ് ട്വിറ്ററില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!