KSDLIVENEWS

Real news for everyone

സൂയസ് കനാലില്‍ വീണ്ടും ഗതാഗത തടസം; കുടുങ്ങിയത് സൗദിയിലേയ്ക്ക് പോയ എണ്ണക്കപ്പല്‍

SHARE THIS ON

കെയ്‌റോ : സൂയസ് കനാലില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഗതാഗത തടസം. 250 മീറ്റര്‍ നീളമുള്ള ‘അഫിനിറ്റി വി’ എന്ന എണ്ണക്കപ്പലാണ് കനാലിന്റെ തെക്ക്ഭാഗത്ത് കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് ‘എവര്‍ ഗിവണ്‍’ എന്ന കണ്ടെയ്‌നര്‍ കപ്പല്‍ കുടുങ്ങിയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ജലഗതാഗതം പുനസ്ഥാപിച്ചത്.

ബുധനാഴ്ച രാത്രി 7.15ഓടെയാണ് പോര്‍ച്ചുഗലില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന കപ്പല്‍ കുടുങ്ങിയത്. ഏകദേശം അഞ്ച് മണിക്കൂര്‍ കപ്പല്‍ കനാലില്‍ കുടുങ്ങി. ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കുടുങ്ങിയ കപ്പലിനെ പൂര്‍വസ്ഥിതിയില്‍ എത്തിച്ച്‌ ഗതാഗതം പുനസ്ഥാപിച്ചത്. കപ്പലിലെ സ്റ്റിയറിംഗ് സംവിധാനങ്ങള്‍ തകരാറിലാകാന്‍ തുടങ്ങിയതാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ ജലപാതയിലെ ഗതാഗതം തടസപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം ‘എവര്‍ ഗിവണ്‍’ കപ്പലിന്റെ ഉടമ സൂയസ് കനാല്‍ അതോറിറ്റിക്ക് ഏകദേശം 200 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് വാര്‍ത്തയായിരുന്നു. 400 മീറ്ററായിരുന്നു ‘എവര്‍ ഗിവനി’ന്റെ നീളം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!