വഖഫ് നിയമനം പിഎസ്സിക്ക് വിട്ട ബില്‍ റദ്ദാക്കി; നിയമസഭ തീരുമാനം ഏകകണ്ഠമായി; നേരത്തെ ആവശ്യപ്പെട്ടതെന്ന് സതീശന്

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ ഉള്ള ബില്‍ റദ്ദാക്കി. നിയമസഭ ഏകകകണ്ഠമായാണ് തീരുമാനമെടുത്തത്. മുസ്ലീം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വഖഫ് ബില്‍ റദ്ദാക്കാനുള്ള ബില്‍ അജണ്ടയ്ക്ക് പുറത്ത് സഭയില്‍ കൊണ്ട് വരാന്‍ തീരുമാനം എടുത്തത്. പകരം അതാത് സമയത്ത് ഇന്റര്‍വ്യൂ ബോര്‍ഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.
ബില്‍ പിന്‍വലിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് പറഞ്ഞു. നേരത്തെ തന്നെ ഇക്കാര്യം ആവശ്യപെട്ടിരുന്നതാണ്.ഈ ബില്‍ വന്നപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തിരുന്നില്ല..ചില മാറ്റം വേണമെന്നേ പറഞ്ഞുള്ളൂ. ബില്ലിനെ എതിര്‍ത്തതല്ലാതെ നിയമം വേണ്ടന്ന് നേരത്തെ ആരും പറഞ്ഞില്ലെന്ന് ലീഗ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രേഖകള്‍ പരിശോധിക്കാം.സര്‍ക്കാരിന് കുറച്ചിലായി കാണേണ്ടതില്ല, പ്രതിപക്ഷം പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസിലാക്കിയാല്‍ മതിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു
‘വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടില്ല, നിയമഭേദഗതി കൊണ്ടുവരും’: മുഖ്യമന്ത്രി

