KSDLIVENEWS

Real news for everyone

ഡ്രൈവിങ്‌ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി; മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

SHARE THIS ON

പത്തനാപുരം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. പത്തനാപുരം ആര്‍.ടി.ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ.എസ്.വിനോദാണ് പോലീസ് പിടിയിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒരാഴ്ചയോളമായി ഇയാള്‍ ഒളിവിലായിരുന്നു.


കഴിഞ്ഞദിവസം പുനലൂര്‍ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകുകയായിരുന്നു. പത്തനാപുരം പോലീസിനു കൈമാറിയ എ.എസ്.വിനോദിനെ സംഭവം നടന്ന പട്ടാഴി വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുത്തു. പത്തനാപുരം ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ജൂലായ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തില്‍ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പത്തനാപുരം സ്വദേശിയായ യുവതിയുടെ പരാതി. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!