KSDLIVENEWS

Real news for everyone

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം; ഇമാം ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

SHARE THIS ON


കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ ഹെറാതില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഇമാം കൊല്ലപ്പെട്ടു. ഇമാം മുജിബുര്‍റഹ്മാന്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സുരക്ഷാ ഗാര്‍ഡുകളും സിവിലിയന്മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

18 പേരെങ്കിലും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവിടുത്തെ ഗസര്‍ഗ പള്ളിയിലാണ് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് തൊട്ടു മുമ്പ് സ്‌ഫോടനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!