KSDLIVENEWS

Real news for everyone

ഇടിച്ചു വീഴ്ത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍; ലൈസന്‍സ് റദ്ദാക്കി ആര്‍.ടി.ഒ

SHARE THIS ON

ഇടുക്കി: മുരിക്കാശേരിയില്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. മുരിക്കാശേരി സ്വദേശികളായ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് ഇടുക്കി ആര്‍.ടി.ഒക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. ഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

കട്ടപ്പന ഡിപ്പോയിലെ ഡ്രൈവറും കോട്ടയം കൂട്ടിക്കല്‍ സ്വദേശിയുമായ ബിനോയിയുടെ ലൈസന്‍സാണ് ഇടുക്കി ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തത്. മുരിക്കാശ്ശേരിയില്‍ അമ്മക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ഇടിച്ചു വീഴ്ത്തിയ ശേഷം ബസ് നിര്‍ത്താതെ പോയെന്ന വിദ്യാര്‍ഥികളുടെ പരാതി.

കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം.സ്‌കൂള്‍ വിട്ട് അമ്മയോടൊപ്പം വരുമ്ബോള്‍ സ്‌ക്കൂട്ടറിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയും തങ്ങള്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തുവെന്നാണ് പരാതി. അപകടത്തില്‍ മൂന്നുപേര്‍ക്കും പരിക്കേറ്റു.

മുറിവ് പറ്റിയതിനാല്‍ പരീക്ഷ പോലും എഴുതാന്‍ പറ്റിയില്ലെന്നും പരാതിയില്‍ പറയുന്നു. അപകടം നടന്നിട്ടും ബസ് നിര്‍ത്താതെ പോയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം ബസ് കാണുമ്ബോള്‍ അനിയത്തിക്ക് പേടിയാണെന്നും ആരുമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെങ്കില്‍ ഞങ്ങളെ ആര് രക്ഷിക്കുമായിരുന്നെന്നും വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!