KSDLIVENEWS

Real news for everyone

‘ആവശ്യത്തിന് ഉപകരിക്കും വിധം അധിക ട്രെയിനോ കോച്ചുകളോ ഇല്ല; ഓണത്തിന് നാടെത്താന്‍ പരക്കംപാച്ചില്‍; കാസർകോട് എംപിയുടെ കത്ത്

SHARE THIS ON

കാസര്‍കോട്: ഓണം നാട്ടിലെത്തി ആഘോഷിക്കാനായി കാത്തിരിക്കുന്ന മലയാളികളുടെ വിഷയം വീണ്ടും കേന്ദ്രത്തിന് അവതരിപ്പിച്ച്‌ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി ഓണം ആഘോഷിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് ആവശ്യത്തിന് ഉപകരിക്കും വിധം അധിക ട്രെയിനുകളോ പ്രത്യേക കോച്ചുകളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച മലബാര്‍ മേഖലയിലേക്കുള്ള യാത്രാ ദുരിതമാണ് എംപി ചൂണ്ടിക്കാട്ടിയത്.

നേരത്തെ, ഈ വിഷയം സംബന്ധിച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് എംപി കത്ത് നല്‍കിയിരുന്നു. എന്നിട്ടും വിഷയത്തില്‍ പരിഹാരങ്ങളൊന്നും കാണാത്ത അവസ്ഥയിലാണ് ഒരിക്കല്‍ കൂടി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇടപെട്ടിരിക്കുന്നത്. മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ നാട്ടിലെത്താന്‍ സാധിക്കുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്ന കാര്യം ഒരിക്കല്‍ക്കൂടി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു കേന്ദ്ര റെയില്‍ ബോര്‍ഡിനാണ് എംപി കത്ത് നല്‍കിയത്.

ഈ ഉത്സവ കാലത്ത് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ ഇക്യൂ സൗകര്യം തേടി ഓഫീസില്‍ ബന്ധപ്പെടുന്നത് നിരവധി പേരാണെന്ന് എംപി പറഞ്ഞു. അതേസമയം, ഓണക്കാലത്ത് വിമാന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വി ശിവദാസന്‍ എം പി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് ചില റൂട്ടുകളില്‍ വിമാന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഈ നടപടി നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും കത്തില്‍ ആരോപിക്കുന്നു.

മറ്റ് ആഘോഷ കാലത്തും അമിത നിരക്ക് ഇടാക്കി വിമാന കമ്ബനികള്‍ ചൂഷണം നടത്തുന്നുണ്ട്. ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ച്‌ പ്രൈസ് ബാന്‍ഡ് ഏര്‍പ്പെടുത്തണമെന്നും ശിവദാസന്‍ എം പി കത്തില്‍ ആവശ്യപ്പെട്ടു. എല്ലാ മലയാളികള്‍ക്കും നാട്ടിലുള്ള ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരമാണ് ഓണം.

ഈ സന്തോഷകരമായ അവസരത്തെ വിമാനക്കമ്ബനികള്‍ കൊള്ള ലാഭം ഉണ്ടാക്കാനുള്ള അവസരമായി മാറ്റുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ശിവദാസന്‍ എം പി പറഞ്ഞു. ഓണം എത്തിയതോടെ തെരഞ്ഞെടുത്ത റൂട്ടുകളില്‍ വിമാനക്കമ്ബനികള്‍ നിരക്ക് കൂട്ടുകയാണ്. ഇത് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര-അന്തര്‍ദേശീയ യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനയാത്രാച്ചെലവ് കുതിച്ചുയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘ഓണക്കാലത്തെ അമിത നിരക്ക് ഈടാക്കി ചൂഷണം’; വിമാന കമ്ബനികള്‍ക്കെതിരെ കേന്ദ്രത്തിന് കത്ത് നല്‍കി വി ശിവദാസന്‍ എംപി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!