ഓണസദ്യ മാലിന്യത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തര്‍ക്കം രൂക്ഷമാകുന്നു; മേയറിനെ തള്ളി എം.വി. ഗോവിന്ദന്

തിരുവനന്തപുരം: കോര്പ്പറേഷന് ചാല സര്‍ക്കിളില്‍ ഓണസദ്യ മാലിന്യത്തില്‍ ഉപേക്ഷിച്ച തൊഴിലാളികള്‍ക്കെതിരേ നടപടിയെടുത്ത സംഭവത്തില്‍ എതിര്‍പ്പുമായി സി.പി.എം. നേതാക്കള്‍. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും പിന്‍വലിക്കണമെന്നും സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദന് ആവശ്യപ്പെടുകയും ചെയ്തു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മേയര്‍ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി രംഗത്തെത്തി. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്നും ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം പാര്‍ട്ടി ചര്‍ച്ചചെയ്ത് തുടര്‍ തീരുമാനം എടുക്കുമെന്നും എം.വി.ഗോവിന്ദന് വ്യക്തമാക്കി.

