KSDLIVENEWS

Real news for everyone

റഷ്യന്‍ പ്രസിഡന്റ് പുതിനെതിരെ വീണ്ടും വധശ്രമമെന്ന് റിപ്പോര്‍ട്ട്‌

SHARE THIS ON

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെതിരേ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോ വീക്കിലി ന്യൂസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എപ്പോഴാണ് വധശ്രമം ഉണ്ടായതെന്ന വിവരം വ്യക്തമല്ല.

ഓഫീസില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ പുതിന്‍ സഞ്ചരിച്ച വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് പുതിന്റെ വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്നു. അപകടസൂചനയെ തുടര്‍ന്ന് പുതിനെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായി യൂറോ വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന് പരിക്കേറ്റിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!