KSDLIVENEWS

Real news for everyone

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

SHARE THIS ON

ബാസല്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022 ലേവര്‍ കപ്പിനുശേഷം ടെന്നീസ് മതിയാക്കുമെന്ന് ഫെഡറര്‍ പറഞ്ഞു. അടുത്തയാഴ്ചയാണ് ലേവര്‍ കപ്പ് ആരംഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.

‘അടുത്തയാഴ്ച ലണ്ടനില്‍ വെച്ച് നടക്കുന്ന ലേവര്‍ കപ്പായിരിക്കും എന്റെ കരിയറിലെ അവസാന ടൂര്‍ണമെന്റ്’- റോജര്‍ ഫെഡറര്‍ കുറിച്ചു.

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!