KSDLIVENEWS

Real news for everyone

അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

SHARE THIS ON

തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും ആക്രമിച്ച കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെഎസ്‌ആര്‍ടിസി ജീവനക്കാരെ അപമാനിക്കാന്‍ പെണ്‍കുട്ടിയടെ അച്ഛന്‍ പ്രേമനന്‍ ആളും കാമറയുമായി എത്തിയെന്നാണ് പ്രതികളുടെ ആരോപണം.ജാമ്യം ലഭിക്കാതിരിക്കാനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയതെന്നും ജാമ്യ ഹര്‍ജിയില്‍ പ്രതികള്‍ പറയുന്നു.

സംഭവം നടന്ന് ഒന്‍പത് ദിവസമായിട്ടും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല .ഇക്കാര്യം ചൂണ്ടിക്കാടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മര്‍ദന മേറ്റ പ്രേമനന്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. ആവശ്യപ്പെട്ടു. പിന്നാലെ പ്രേമനനെ രൂക്ഷമായി വിമ‌ശിച്ച്‌ സിഐടിയു നേതൃത്വവും രംഗത്തുവന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി തീരുമാനം പറയും വരെ ഒളിവില്‍ തുടരാനാണ് പ്രതികളുടെ തീരുമാനം.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദനമേറ്റ പ്രേമനന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

അതേസമയം വിദ്യാര്‍ത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഒരു ജീവനക്കാരനെ കൂടി കെഎസ്‌ആര്‍ടിസി കഴിഞ്ഞദിവസം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്.അജികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!