1685 രൂപയുടെ ടിക്കറ്റിന് 5150 രൂപ: പ്രീമിയം തത്കാലിന്റെ പേരില്‍ റെയില്‍വേയുടെ കൊള്ള; പ്രതിഷേധം

കണ്ണൂർ: പൂജാ അവധി തിരക്കിൽ പ്രീമിയം തത്കാലുമായി റെയിൽവേയുടെ പിടിച്ചുപറി. കേരളത്തിലേക്കും ബെംഗളൂരുവിലേക്കുമുള്ള എട്ടുതീവണ്ടികളിൽ ഫ്ളക്സി നിരക്ക് നടപ്പാക്കി. ഒരു ബർത്തിന് മൂന്നിരട്ടി തുക നൽകണം. യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിൽ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1110 രൂപയായി. ബെംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയിൽ 435 രൂപയുടെ സ്ലീപ്പറിന് 1370 രൂപയും 1685 രൂപയുടെ സെക്കൻഡ് എ.സി.ക്ക് 5150 രൂപയുമായി. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിൽ (16527) 144 സ്ലീപ്പർ ബർത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേർഡ് എ.സി.യിൽ 30 ബർത്ത് ഫ്ളെക്സി നിരക്കിൽ. പ്രീമിയം തത്കാൽ ക്വാട്ടയിലേക്ക് മാറ്റിയത്: കണ്ണൂർ-യശ്വന്ത്പുര (16528) 90 സ്ലീപ്പർ. ബെംഗളൂരു-കന്യാകുമാരി (16526) 95 സ്ലീപ്പർ, 65 തേർഡ് എ.സി. കന്യാകുമാരി-ബെംഗളൂരു (16525) 97 സ്ലീപ്പർ, 44 തേർഡ് എ.സി. എറണാകുളം-ബെംഗളൂരു (12683) 132 സ്ലീപ്പർ, കൊച്ചുവേളി-യശ്വന്ത്പുര ഗരീബ് രഥ് (12258) 83 തേർഡ് എ.സി. കൊച്ചുവേളി-മൈസൂരു (16316) 84 സ്ലീപ്പർ, 51 തേർഡ് എ.സി.

