KSDLIVENEWS

Real news for everyone

അനാവശ്യ തിടുക്കം വേണ്ട; PFI നിരോധന നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

SHARE THIS ON

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ
നിര്‍ദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്നും നടപടിയുടെ പേരില്‍ വേട്ടയാടല്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഘടനയില്‍ പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ ശേഷവും സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ കടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!