പോക്സോ കേസ്; വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയ അധ്യാപകന് കീഴടങ്ങി

ഇടുക്കി: കഞ്ഞിക്കുഴി എന്‍എസ്എസ് ക്യമ്ബില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകന് കീഴടങ്ങി ഹരി ആര് വിശ്വനാഥാണ് കഞ്ഞിക്കുഴി സ്റ്റേഷനിലെത്തി സിഐക്ക് മുന്നില്‍ ഹാജരായത്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തുകയും കടന്ന് പിടിക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ രണ്ട് കേസാണെടുത്തിരുന്നത്. ഇതിലൊന്നില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്‍്റായിരുന്നു ഹരി. ഓഗസ്റ്റ് 12 മുതല്‍ 18 വരെ സ്ക്കൂളില്‍ നടന്ന എന്‍എസ്എസ് ക്യാമ്ബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഹരിയില്‍ നിന്നും മോശം അനുഭവമുണ്ടായത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള സ്ക്കൂളില്‍ വച്ചാണ് വിദ്യാത്ഥികള്‍ക്ക് നേരെ അധ്യാപകന് ലൈംഗികാതിക്രമം നടത്തിയത്. പത്തനംതിട്ട സ്വദേശി വള്ളികുന്നം സ്വദേശി ഹരി ആര് വിശ്വനാഥിനെതിരെ പോക്സോ അടക്കം ചമുത്തിയാണ് പൊലീസ് കേസെടുത്തത്. 12 മുതല്‍ 18 വരെ സ്ക്കൂളില്‍ നടന്ന എന്‍എസ്എസ് ക്യാമ്ബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഹരിയില്‍ നിന്നും മോശം അനുഭവമുണ്ടായത്.
‘പ്രശ്നമാക്കല്ലേ, ജീവിതം പോവും; വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയ അധ്യാപകന്റെ ശബ്ദസന്ദേശം
പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാള്‍ പലതവണ ഒളിഞ്ഞു നോക്കി. ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച് രണ്ടു കേസുകളാണ് കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ ഹരി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. പരാതി ഒതുക്കി തീര്‍ക്കാന്‍ സഹപാഠിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു.
ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖുമാ ഹരിക്കെതിരെ മുന്‍പും ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്റ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

