ലഹരി വിരുദ്ധ ക്യാമ്പയിന്‍: ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഓരോ ജില്ലയിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍

തിരുവനന്തപുരം: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്‍െറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഈ മാസം രണ്ടിന് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന പദ്ധതി മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിക്ടേഴ്സ് ചാനല്‍ വഴി ഇന്ന് പത്തുമണിക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. ഓരോ ജില്ലകളിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ നടക്കും.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം എസ്.എം.വി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന തല സമിതി മുതല്‍ വാര്‍ഡ് അടിസ്ഥാനത്തിലുള്ള ജാഗ്രത സമിതികള്‍ വരെ രൂപീകരിച്ചിട്ടുണ്ട്. സ്കൂള്‍ തലത്തിലും ജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനായി അധ്യാപകര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു. ലഹരിക്കെതിരായ പൊലീസിന്‍െറ യോദ്ധാവെന്ന പദ്ധതിയ്ക്കും ഔദ്യോഗികമായി ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിവിധ അന്വേഷണ ഏജന്‍സികളും വകുപ്പുകളും പൊതുജനങ്ങളും സംയുക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഫിഷറീസ് അക്വാകള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ക്ക് കേരളത്തിന് നോര്‍വേയുടെ സഹായം വാഗ്ദാനം
നാലര പതിറ്റാണ്ടിലേറെയായി കുരുന്നുകള്‍ക്ക് അക്ഷരമധുരം പകര്‍ന്ന് മാന്നാറിന്റെ സരസമ്മയാശാട്ടി

