KSDLIVENEWS

Real news for everyone

പാലം തകര്‍ത്തതിലെ പ്രതികാരമെന്ന് പുടിന്‍; റഷ്യന്‍ ആക്രമണത്തില്‍ 14 മരണം, വിക്ഷേപിച്ചത് 84 മിസൈലുകൾ

SHARE THIS ON

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ കനത്ത മിസൈല്‍വര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ജൂണിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആക്രമണത്തില്‍ തിങ്കളാഴ്ചമാത്രം 84 മിസൈലുകള്‍ റഷ്യ പ്രയോഗിച്ചതായും ഇതില്‍ 43 എണ്ണം പ്രതിരോധിച്ചതായും യുക്രൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യന്‍ നടപടിയെ യുഎസും ഐക്യരാഷ്ട്ര സഭയും അപലപിച്ചു. ഒരു സര്‍വകലാശാലയും കുട്ടികളുടെ കളിസ്ഥലവും ഉള്‍പ്പെടെയുള്ള സൈനികേതര ലക്ഷ്യങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചതായും ക്രൂരമായ ആക്രമണമാണ് നടന്നതെന്നും യുഎസ് ചൂണ്ടിക്കാട്ടി. യുക്രൈന് തുടര്‍ന്നും തങ്ങള്‍ സൈനിക സഹായം നല്‍കുമെന്നും യുഎസ് വ്യക്തമാക്കി. ആക്രമണം തന്നെ ഞെട്ടിച്ചുവെന്ന് റഷ്യന്‍ നടപടിയെ അപലപിച്ചുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച് പാലം കഴിഞ്ഞദിവസം യുക്രൈന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ഇതിനുള്ള പ്രതികാരമാണ് റഷ്യയുടെ ആക്രമണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് പുതിന്‍ പറയുന്നത്. യുക്രൈന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണിത്. അതിര്‍ത്തിയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള കുര്‍സ്‌ക് ആണവ നിലയത്തിനുനേരെ യുക്രൈന്‍ മൂന്നുതവണ ആക്രമണം നടത്തിയെന്നും തുര്‍ക് സ്ട്രീം വാതക പൈപ്പ്ലൈന്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്നും പുതിന്‍ ആരോപിച്ചു. എന്‍.സി.ഇ.ആര്‍.ടിയില്‍ 292 അധ്യാപകര്‍; ഇപ്പോള്‍ അപേക്ഷിക്കാം See More നിരവധി നഗരങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുക്രൈനെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു. റഷ്യ ലക്ഷ്യമിടുന്നത് ഊര്‍ജ വിതരണ സംവിധാനങ്ങളെയും സാധാരണക്കാരായ ജനങ്ങളെയുമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!