KSDLIVENEWS

Real news for everyone

സോണിയ ഗാന്ധി നേരിട്ട് തന്നോട് സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ടു; വിവാദങ്ങള്‍ക്ക് തുടക്കമിട്ട് ഖാര്‍ഗെ

SHARE THIS ON

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദേശീയ വാര്‍ത്താ ഏജന്‍സിയോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പ്രതികരണമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സോണിയ ഗാന്ധി വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയാണ് തന്നോട് പാര്‍ട്ടിയെ നയിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് ഖാര്‍ഗെയുടെ അവകാശവാദം. ഗാന്ധി കുടുംബം ആരെയും വ്യക്തിപരമായി പിന്തുണക്കില്ല എന്ന പ്രഖ്യാപനത്തിന് അപകീര്‍ത്തികരമാവുകയാണ് ഖാര്‍ഗെയുടെ വെളിപ്പെടുത്തല്‍.

ഹൈക്കമാന്റിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പറയുമ്ബോഴും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒപ്പമാണെന്നും ഖാര്‍ഗെ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തമാണ്. അതേസമയം ശശി തരൂരും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. അനായാസ വിജയം പ്രതീക്ഷിക്കുന്നവരെ ഞെട്ടിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് തരൂര്‍ പറയുന്നു.

അതേസമയം തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ പ്രചാരണ ചൂടിലാണ് സ്ഥാനാര്‍ഥികള്‍. ഗുജറാത്തിലാണ് ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം. ചണ്ഡീഗഡില്‍ ഹരിയാന പഞ്ചാബ് ഹിമാചല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!