KSDLIVENEWS

Real news for everyone

കർണാടകയിലെ കൽബുർഗിയിൽ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

SHARE THIS ON

മംഗളൂരു: കർണാടക കലബുറഗി ജില്ലയിലെ ലാഡ്‌ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ അഞ്ച് പേർ മരിച്ചു.

ചിറ്റാപൂർ താലൂക്കിലെ വാഡിക്ക് സമീപം ദേശീയപാത 150 ല്‍ രാത്രി വൈകിയായിരുന്നു അപകടം.

ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മഹ്മൂദ് ഹുസൈൻ (60), ഫാത്തിമ അബ്ദുള്‍ സാബ് (40), റസൂല്‍ ബീ (40), മഹ്ബൂബ് സംഗവി (37), ക്രൂയിസർ ഡ്രൈവർ ടോളു പാഷ (24) എന്നിവരാണ് മരിച്ചത്. ചിറ്റാപൂർ താലൂക്കിലെ ഇംഗലഗി ഗ്രാമത്തില്‍ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം.

വെള്ളിയാഴ്ച രാത്രി ന്യുമോണിയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായ ബന്ധുവിനെ യാദ്ഗിറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ മടങ്ങവെയാണ് അപകടെ. എട്ട് പേരാണ് ക്രൂയിസർ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിയത്. പിന്നീട് ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേർ വീട്ടിലേക്ക് മടങ്ങി. രാത്രി 11.40 ഓടെയാണ് അപകടം നടന്നത്. തമിഴ്‌നാട്ടില്‍ നിന്ന് എതിർദിശയില്‍ വന്ന ഒരു ലോറി വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!