KSDLIVENEWS

Real news for everyone

പതിനാറ് വയസില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാം: ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി നോട്ടീസ്

SHARE THIS ON

ദില്ലി: പതിനാറ് വയസു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാം എന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ നോട്ടീസ് .വിധി വിശദമായി പരിശോധിക്കുമെന്ന് ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൌള്‍, ബേലാ എം ത്രിവേദി എന്നിവര്‍ അറിയിച്ചു. ദേശീയ ബാലാവകാശ കമ്മീഷനാണ് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.

വിധിയില്‍ വിവാഹപ്രായത്തെ സംബന്ധിച്ച്‌ പറയുന്നി രണ്ട് ഖണ്ഡിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ കോടതിയെ സമീപിച്ചത്. ശൈശവ വിവാഹ നിരോധനത്തെയും പോക്‌സോ നിയമത്തെയും ബാധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് കമ്മീഷനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഈ വിധി എന്തെങ്കിലും കോടതികള്‍ പിന്‍തുടര്‍ന്നിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു.

ഹര്‍ജി നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ രാജശേഖര്‍ റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി.

21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെണ്‍കുട്ടിയും കുടുംബാംഗങ്ങളില്‍നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.

ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുന്നത് മുസ്ലീം വ്യക്തിനിയമമാണെന്നും ഹര്‍ജിക്കാരുടെ ആശങ്കകളില്‍ കോടതിക്ക് കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരുടെ തീരുമാനം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പത്താന്‍കോട്ട് എസ്‌എസ്പിക്ക് കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ശിക്ഷാ വിധി മരവിപ്പിച്ച്‌ ജാമ്യം നല്‍കണം; അനുശാന്തിയുടെ ഹര്‍ജിയില്‍ സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരം: സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!