മയക്കുമരുന്ന് മാഫിയ തീവ്രവാദ ബന്ധം: നാല് സംസ്ഥാനങ്ങളില്‍ വ്യാപക എന്‍ഐഎ റെയ്ഡ്

ദില്ലി: ദില്ലി ഉള്‍പ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്.ദില്ലിക്ക് പുറമേ രാജസ്ഥാന്, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുനതായാണ് സൂചന. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
നേരത്തെ ഒക്ടോബര്‍ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എന്‍ഐഎ പറയുന്നത്.
കഴിഞ്ഞ ഒമ്ബത് മാസത്തിനിടെ പാകിസ്ഥാനില്‍ നിന്ന് 191 ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിച്ചത് സുരക്ഷാ സേന നിരീക്ഷിച്ചു. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നതിനാലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന നടന്നത്.
പാകിസ്ഥാന് ഭാഗത്തുനിന്നുള്ള ഇത്തരം നിയമവിരുദ്ധ ശ്രമങ്ങള്‍ നിലനിര്‍ത്താന്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തേടിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പഞ്ചാബിലെ അമൃത്സര്‍ സെക്ടറില്‍ പാകിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഡ്രോണ്‍ അതിര്‍ത്തി സുരക്ഷാ സേന വെടിവച്ചിട്ടിരുന്നു.
തീവ്രവാദ കേസിലെ പ്രതികളുടെ കസ്റ്റഡി, കോടതിയില്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളെടുത്ത് ബന്ധുക്കള്‍; ഇടപെട്ട് കോടതി
പിഎഫ്ഐ റെയ്ഡ് : നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു, കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ, 5 പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

