മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 14 മരണം, 40 പേർക്കു പരുക്ക്

ഭോപാൽ ∙ മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം. 40 പേർക്കു പരുക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയിൽ വെള്ളിയാഴ്ച രാത്രി 10.30നും 11നും ഇടയിലായിരുന്നു അപകടമെന്നു പെലീസ് അറിയിച്ചു.
ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിലേക്കുള്ള യാത്രയിലായിരുന്നു ബസ്. ഉത്തർപ്രദേശുകാരാണു ബസിൽ യാത്ര ചെയ്തിരുന്നത്. പരുക്കേറ്റവരെ സുഹാഗിയിലെയും രേവയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നു രേവ എസ്പി നവനീത് ബാസിൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു

