KSDLIVENEWS

Real news for everyone

തമിഴ‍്‍നാട്ടില്‍ ജാഗ്രതാ നി‍ര്‍ദേശം, സുരക്ഷ നേരിട്ട് ഏകോപിപ്പിച്ച്‌ ഡിജിപി; കോയമ്ബത്തൂരിലേത് ചാവേറാക്രണമെന്ന് സൂചന

SHARE THIS ON

കോയമ്ബത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ച്‌ യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന സൂചനകള്‍ക്ക് പിന്നാലെ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നി‍ര്‍ദേശം. ദീപാവലി ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സുരക്ഷാ സന്നാഹം ശക്തമാക്കിയത്. സംസ്ഥാനത്തിന്റെ അതി‍‍ര്‍ത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി സി.ശൈലേന്ദ്രബാബു നേരിട്ടാണ് സുരക്ഷാ മേല്‍നോട്ടം ഏകോപിപ്പിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ കോയമ്ബത്തൂര്‍ ടൗണ്‍ ഹാളിന് സമീപമുണ്ടായ സ്ഫോടനം ചാവേറാക്രമണം ആകാമെന്ന റിപ്പോ‍ര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ നഗരത്തിലുള്‍പ്പെടെ സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കുന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപത്താണ് കാറിനകത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സിഎന്‍ജി ഉപയോഗിച്ച്‌ ഓടുന്ന കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സ്ഫോടനം ഉണ്ടായി എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പരിശോധനയില്‍ കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തിയതിന് പിന്നാലെയാണ് ദുരൂഹത ഉയര്‍ന്നത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്‍ (25) ആണ് എന്ന് തിരിച്ചറിഞ്ഞത് വഴിത്തിരിവായി. 2019ല്‍ ഐഎസ് ബന്ധം സംശയിച്ച്‌ എന്‍ഐഎ ചോദ്യം ചെയ്തിരുന്ന ആളാണ് ഇയാള്‍. കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞ ശേഷം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തു ശേഖരവും കണ്ടെത്തി. ഇതോടെയാണ് നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം പ്രബലമായത്.

കോയമ്ബത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന; കനത്ത സുരക്ഷാ വലയത്തില്‍ നഗരം

സംഭവത്തെ തുടര്‍ന്ന് കോയമ്ബത്തൂരില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയടക്കം പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

കോയമ്ബത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച്‌ എന്‍ജിനീയറിങ് ബിരുദധാരി കൊല്ലപ്പെട്ടു, ദുരൂഹത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!