KSDLIVENEWS

Real news for everyone

ഗവര്‍ണറുടെ അന്ത്യശാസനം തള്ളി വി.സിമാര്‍, ആരും രാജിവെച്ചില്ല; പ്രതികരണം രാജ്ഭവന്‍ വഴിയെന്ന് ഗവര്‍ണര്‍

SHARE THIS ON

തിരുവനന്തപുരം: രാജിവെക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളി വൈസ് ചാന്‍സലര്‍മാര്‍. ഇന്ന് രാവിലെ 11.30-ന് ഉള്ളില്‍ രാജിവയ്ക്കണമെന്നായിരുന്നു സംസ്ഥാനത്തെ ഒമ്പത് വി.സിമാര്‍ക്കും ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ രാജി സമര്‍പ്പിക്കാന്‍ ഒമ്പതുപേരും തയ്യാറായില്ല. ഇതിനുപിന്നാലെ ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് വി.സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയതിന് പിന്നാലെയാണ് വി.സിമാരുടെ നീക്കം. ഇന്ന് വൈകീട്ട് നാല് മണിക്ക് സര്‍വകലാശാല കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലയിലെയും വി.സിമാരോട് രാജിവെക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. വി.സിമാര്‍ രാജിവെച്ച് ഒഴിയാത്ത സാഹചര്യത്തില്‍ വി.സി.മാരെ പുറത്താക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ, സുപ്രീംകോടതി ഉത്തരവ് വ്യാഖ്യാനിച്ച് പുറത്താക്കല്‍ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, തുടര്‍നടപടികളില്‍ ഇന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതിയുടെ തീരുമാനങ്ങളും നിര്‍ണായകമാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!