KSDLIVENEWS

Real news for everyone

ഗവര്‍ണറുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി

SHARE THIS ON

കാസര്‍കോട് | ഗവര്‍ണറുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ രാഷ്ട്രീയ അജന്‍ഡ വെച്ച്‌ ഇടപെടുന്നുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ല. സര്‍വകലാശാലാ വിഷയത്തില്‍ സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസമുണ്ട്.
ജനാധിപത്യപരമായ രീതിയില്‍ സഭയ്ക്കകത്തും പുറത്തും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും ജനാധിപത്യ സംവിധാനം മാനിക്കാത്ത ഇടപെടല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ, വി സിമാര്‍ രാജിവെക്കണമെന്ന അന്ത്യശാസനത്തിനെതിരെ ലീഗ് ജന.സെക്രട്ടറി പി എം എ സലാമും രംഗത്തെത്തിയിരുന്നു. അതേസമയം, തുടക്കം മുതല്‍ ഗവര്‍ണര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്‍്റ് കെ സുധാകരനും. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!