KSDLIVENEWS

Real news for everyone

അഭിപ്രായം പറയുന്നത് ഉചിതമല്ല’; ഗവര്‍ണറുടെ നടപടിയില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി

SHARE THIS ON

തിരുവനന്തപുരം: തനിക്കെതിരെ നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും നടത്തിയില്ല.

‘ഞാന്‍ കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാട് നേരിട്ടാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ കാര്യങ്ങള്‍ അതിലുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്രയും സംഭവങ്ങള്‍ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഞാന്‍ ഇതിനകത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ല’ കെ.എന്‍.ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.







ധനമന്ത്രി കെ.എന്‍.ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്നും ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സര്‍വലകശാല വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഒരു പരിപാടിക്കിടെ ബാലഗോപാല്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പ്രീതി പിന്‍വലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!