KSDLIVENEWS

Real news for everyone

വാഹനാപകടത്തില്‍ വയോധികന് ഗുരുതര പരുക്ക്; പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച്‌ മുഹമ്മദ് റിയാസ്

SHARE THIS ON

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. അപകടത്തില്‍ പെട്ട വയോധികനെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.

വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം വെണ്‍പാലവട്ടത്തിനു സമീപമാണ് അപകടമുണ്ടയത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ മന്ത്രി പൈലറ്റ് വാഹനത്തില്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ വയോധികന്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!