സൗജന്യ കണ്ണട വിതരണം ചെയ്തു

പരവനടുക്കം: ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പിൽ കണ്ണട ആവശ്യമാണെന്ന് കണ്ടെത്തിയ പരവനടുക്കം വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്ക് പരവനടുക്കം *യുനൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്*, റോയൽ ഒപ്റ്റിക്കൽ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.
പരവനടുക്കം വൃദ്ധസദനത്തിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ് മുഖ്യ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറൂമായ ബദറുൽ മുനീർ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഫൈജ അബൂബക്കർ
വിതരണോദ്ഘാടനം നിർവഹിച്ചു.
ജില്ലാ ഒഫ്താൽമിക് കോ-ഓർഡിനേറ്റർ അബ്ദുൽ റഹിം മുഖ്യ പ്രഭാഷണം നടത്തി.
ഒപ്റ്റോമെട്രിസ്റ്റ് ഷിബു
ക്ലബ്ബ് പ്രസിഡണ്ട് മനാസ്
വൃദ്ധസദനം സൂപ്രണ്ട് ഇൻചാർജ് ആസിയ, ക്ലബ് മെമ്പർമാരായ അബ്ദുൽ റഹിമാൻ, നൗഷാദ് മച്ചിനടുക്കം, മുബീൻ ഹൈദർ, തൻസീം പരവനടുക്കം
എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു. ക്ലബ് ഗൾഫ് രക്ഷാധികാരിയും
സിജി കോ-ഓർഡിനേറ്ററുമായ മുജീബുല്ല കെ.എം സ്വാഗതവും
ക്ലബ്ബ് സെക്രട്ടറി നവാൽ മാട്ടിൽ നന്ദിയും പറഞ്ഞു

