KSDLIVENEWS

Real news for everyone

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 250 പേര്‍ക്ക് എം ഡി എം എ വിറ്റ സംഭവം: മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയില്‍

SHARE THIS ON

തൃശൂര്‍ | തൃശൂരില്‍ എം ഡി എം എ വിറ്റ സംഭവത്തില്‍ മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയില്‍. വിദ്യാര്‍ഥികളടക്കമുള്ള 250 പേര്‍ക്ക് മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയില്‍. മരത്താക്കര സ്വദേശി സിതിന്‍ ആണ് പത്ത് ഗ്രാം എം ഡി എം എ സഹിതം പിടിയിലായത്. പ്രധാന പ്രതി അരുണുമായുള്ള തെളിവെടുപ്പിനിടെയാണ് സിതിന്‍നെ പിടികൂടിയത്. അരുണിന്റെ സുഹൃത്താണ് സിതിന്‍.

കഴിഞ്ഞ ദിവസമാണ് കൈപ്പമംഗലം, അഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് എം ഡി എം എയുമായി വിഷ്ണു, ജിനേഷ്, അരുണ്‍ എന്നീ മൂന്ന് യുവാക്കള്‍ പിടിയിലായത്. ഇവരില്‍ നിന്നായി 18 ഗ്രാം എം ഡി എം എ കണ്ടെടുത്തിരുന്നു. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോള്‍ ലഹരി മരുന്ന് വാങ്ങി പണം തിരികെ തരാനുള്ള വിദ്യാര്‍ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തി. 52 പേജുകളിലായി 250 ലധികം ആളുകളുടെ പേരുകളാണ് ഉണ്ടായിരുന്നത്. 17നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ അമ്ബതോളം പേര്‍ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തീയതിയും തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!