ബേക്കലിൽ അന്താരാഷ്ട്ര മഹോത്സവം; ബേക്കൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി യോഗം ചേർന്നു

കാസർഗോഡ് : ജില്ലയുടെ ടൂറിസം മേഖലയ്ക്ക് ‘കരുത്താകുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ സംഘാടക സമിതി അവലോകനം ചെയ്തു വിപുലമായ പ്രചരണ പരിപാടികൾ . ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് സംഘാടക സമിതിയുടെ വിപുലമായ യോഗം പളളിക്കര ബീച്ച് പാർക്കിൽ ചേർന്നു.സംഘാടക സമിതി ചെയർമാൻ അഡ്വ.സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷനായി. സംഘാടക സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുംടെയും
ഇതുവരെനടന്ന പ്രവർത്തങ്ങൾ യോഗം വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രി മാത്യം മറ്റു ഒനപ്രതിനിധികളും ഫെസ്റ്റിവലിൽ അതിഥികളായി വരും. പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാകും
അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവലിനായി അഞ്ചു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

