KSDLIVENEWS

Real news for everyone

കാസര്‍ഗോഡ് ദേശീയപാത വികസനം; മേല്‍പ്പാലം തകര്‍ന്നുവീണ് തൊഴിലാളിക്ക് പരുക്ക്

SHARE THIS ON

കാസര്‍ഗോഡ് ദേശീയപാത വികസനത്തിന്‍്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം ഉണ്ടായത്. അഞ്ചോളം തൊഴിലാളികള്‍ ഈ സമയത്ത് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!