KSDLIVENEWS

Real news for everyone

കോഴിക്കോട് നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞു

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിനടുത്ത് കടല്‍ ഉള്‍വലിഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. തീരത്ത് പലയിടങ്ങളിലായി 30 മീറ്റര്‍ മുതല്‍ 35 മീറ്റര്‍ വരെ കടല്‍ പിന്നോട്ടുപോവുകയായിരുന്നു.

കടല്‍ പിന്‍വലിഞ്ഞതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിതറെഡ്ഡി പറഞ്ഞു. ആശങ്കപ്പെടേണ്ട വിധമുള്ള, സുനാമിയോ അത്തരം കൂടുതല്‍ കരുതല്‍ വേണ്ടതോ ആയ ഒന്നുമല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടല്‍ പൂര്‍വ്വസ്ഥിതിയിലാകുന്നതുവരെ പൊതുജനങ്ങള്‍ ഈ ഭാഗങ്ങളിലേക്ക് പോകുന്നത് ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!