KSDLIVENEWS

Real news for everyone

ബസിടിച്ച് വഴിയാത്രികന്‍ മരിച്ച കേസ്; പ്രതികളുടെ പക്കല്‍ ‘മന്ത്രി’ യുടെ നമ്പര്‍പ്ലേറ്റ് കണ്ടെത്തി

SHARE THIS ON

തോപ്പുംപടി: തോപ്പുംപടിയില്‍ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്നുപേരെ തോപ്പുംപടി പോലീസ് പിടികൂടി. തൃക്കാക്കര സ്വദേശി ഇ.എ. അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടംപാലം സ്വദേശി എന്‍.എ. റഫ്സല്‍ (30) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഇന്നോവ കാറും പോലീസ് പിടിച്ചെടുത്തു. പിടികൂടിയ കാറില്‍നിന്ന് കേരള സ്റ്റേറ്റ് – 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും കണ്ടെടുത്തു. ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അജാസ് എന്നയാളുടേതാണ് കാര്‍.

അപകടമുണ്ടാക്കിയ ഷാന എന്ന ബസിലെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ സ്വദേശി അനസ് എന്നയാളെ ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സംഭവത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുന്നതിനും സഹായിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കേരള സ്റ്റേറ്റിന്റെ ബോര്‍ഡ് ദുരുപയോഗം ചെയ്ത കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!