KSDLIVENEWS

Real news for everyone

എം.വി ഗോവിന്ദന്‍ പോളിറ്റ്‌ ബ്യൂറോയില്‍, കോടിയേരിയുടെ പിന്‍ഗാമി; അഭിമാനമെന്ന് പ്രതികരണം

SHARE THIS ON

ന്യൂഡല്‍ഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു.

മുന്‍ സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് എം.വി. ഗോവിന്ദനെ നിയോഗിച്ചത്. 17 അംഗ പോളിറ്റ് ബ്യൂറോയില്‍ കേരളഘടകത്തില്‍നിന്ന് കോടിയേരി ഉള്‍പ്പെടെ നാല് അംഗങ്ങളാണുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവരാണ് കേരളഘടകത്തില്‍നിന്നുള്ള മറ്റുനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!