KSDLIVENEWS

Real news for everyone

ഷാരോൺ വധക്കേസ്; നിർണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി

SHARE THIS ON


പാറശാല ഷാരോണ്‍ വധക്കേസിലെ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തുള്ള കുളത്തില്‍നിന്നാണ് കുപ്പി കണ്ടെടുത്തത്.

ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മല്‍ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസിന് കുപ്പി ലഭിച്ചത്. ഇയാള്‍ നാലുമാസം മുമ്പ് കൃഷിയാവശ്യത്തിന് വാങ്ങിയ കളനാശിനിയുടെ കുപ്പിയാണിതെന്നു പോലീസ് പറഞ്ഞു.

ഷാരോണ്‍ രാജ് വധക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുമായി രാമവര്‍മന്‍ ചിറയിലെ വീടിനു സമീപം അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!