KSDLIVENEWS

Real news for everyone

BJP ഏതു ബില്ല് കൊണ്ടുവന്നാലും TRS പിന്തുണയ്ക്കുന്നു, യോജിച്ചാണ് പ്രവര്‍ത്തനം-വിമര്‍ശിച്ച് രാഹുല്‍

SHARE THIS ON

ഹൈദരാബാദ്: തെലങ്കാനയിലെ ടി.ആര്‍.എസ്. സര്‍ക്കാരിനെ കടന്നാക്രമിച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ജനങ്ങളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ബി.ജെ.പിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

‘ ബി.ജെ.പി. ഏത് ബില്ല് എപ്പോള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും ടി.ആര്‍.എസ്. എല്ലായ്‌പ്പോഴും അവരെ പിന്തുണയ്ക്കും, കാര്‍ഷിക കരിനിയമങ്ങളില്‍ ഉള്‍പ്പെടെ- രാഹുല്‍ ആരോപിച്ചു. ബി.ജെ.പിയും ടി.ആര്‍.എസും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഒരു മിഥ്യാധാരണയിലും പെട്ടുപോകരുത്. തിരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും, എന്നാല്‍ അദ്ദേഹത്തിന്‌
നരേന്ദ്ര മോദിയുമായി നേരിട്ടു ബന്ധമുണ്ട്‌’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!