KSDLIVENEWS

Real news for everyone

അച്ചടക്കം പാലിക്കണം; സച്ചിന്റെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ഗഹലോത്

SHARE THIS ON

ജയ്പുര്‍: ഇടവേളയ്ക്കു ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും കലഹം. വാക്‌പോരുമായി മുന്‍ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗഹലോതും രംഗത്ത്. ഗഹലോതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത് അത്ര നിസാരമായി കാണാനാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമത കലാപം നടത്തിയ എം.എല്‍.എമാര്‍ക്കെതിരേ നടപടി വേണമെന്നും സച്ചിന്‍ ബുധനാഴ്ച ഹിമാചല്‍ പ്രദേശില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഗഹലോത് രംഗത്തെത്തിയത്.

പാര്‍ട്ടി നേതാക്കളോട് അച്ചടക്കം പാലിക്കണമെന്ന് അഭ്യര്‍ഥിച്ച ഗഹലോത് അനുചിത പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ആള്‍വാറില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഗഹലോത് നിലപാട് വ്യക്തമാക്കിയത്. പ്രസ്താവനകള്‍ നടത്തരുതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ നേതാക്കളും അച്ചടക്കം പാലിക്കണമെന്ന് ഞങ്ങളും ആവശ്യപ്പെടുകയാണ്- ഗഹലോത് പറഞ്ഞു. 13 മാസത്തിനു ശേഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിലാകണം പാര്‍ട്ടിയുടെ ശ്രദ്ധയെന്നും ഗഹലോത് പറഞ്ഞു. സര്‍ക്കാര്‍ തുടരുക എന്നതാവണം ലക്ഷ്യം. നല്ല ഭരണമാണ് കാഴ്ചവെച്ചത്. മുന്‍പില്ലാത്തവണ്ണം നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!